പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക:
ജോയിൻ്റ് കൗൺസിൽ ജില്ലാ വാഹന പ്രചരണ ജാഥ ആരംഭിച്ചു
വടകര:
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിൻ്റ് കൗൺസിൽ ഒക്ടോബർ 26 ന് കാൽലക്ഷം ജീവനക്കാരെ അണിനിരത്തി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുകയാണ് സുസ്ഥിരവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്ന ലക്ഷ്യത്തിൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളുടെ ഉല്പന്നമായ പങ്കാളിത്ത പെൻഷൻ സർവ്വീസ് മേഖലയിൽ സർവ്വനാശം വിതക്കുന്നതും സർവ്വീസ് മേഖലയുടെ ശോഭ കെടുത്തുന്നതും ജീവനക്കാരുടെ വിഹിതം കവർന്നെടുത്തുള്ള കോർപ്പറേറ്റുകളുടെ ചൂതാട്ടത്തിനായി ഓഹരി കമ്പോളത്തിലേക്ക് എത്തിക്കുന്ന ഗൂഢപദ്ധതിയാണിതെന്നും ഇതിനകം വ്യക്തമാക്കിയിരിക്കുന്നു. 2016ലെ തെരെഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന പങ്കാളിത്ത പെൻഷൻ പുനപരിശോധന പൂർത്തിയാക്കുകവാനോ പിൻവലിക്കുവാൻ നടപടി സ്വീകരിക്കുകയോ ഇതേവരെ കഴിയാത്ത സാഹചര്യത്തിലാണ് ജോയിൻ്റ് കൗൺസിൽ തുടർ പ്രക്ഷോഭത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നത് .
സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചരണാർത്ഥം ഒക്ടോബർ 18, 19 തിയ്യതികളിൽ ജില്ലയിൽ പര്യടനം നടത്തുകയാണ് ഒക്ടോബർ 18ന് കാലത്ത് 10 മണിക്ക് വടകര സിവിൽ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച ജാഥ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്ത ജാഥാ ക്യാപ്റ്റൻ എം യു.കബീറിന് പതാക കൈമാറി.ചടങ്ങിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ ജോ: സെക്രട്ടറി പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത്, വൈസ് ക്യാപ്റ്റൻ ടി.എം സജീന്ദ്രൻ, ജാഥ മാനേജർ കെ.ജയപ്രകാശ്, ജില്ലാ പ്രസിഡണ്ട് റാംമനോഹർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി എൽ വി ബാബു സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളും വകുപ്പുകളും ഹാരാർപ്പണം അണിയിച്ചു .