Peruvayal News

Peruvayal News

സംസ്ഥാന ഹയർ സെക്കൻഡറി എൻ എസ് എസ് അവാർഡിൽ പുരസ്ക്കാര തിളക്കവുമായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്..

സംസ്ഥാന ഹയർ സെക്കൻഡറി എൻ എസ് എസ് അവാർഡിൽ പുരസ്ക്കാര തിളക്കവുമായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്..
സംസ്ഥാന ഹയർസെക്കൻഡറി  എൻ എസ് എസ് 2021 - 2022  അവാർഡിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകൾ ഉൾപ്പെടുന്ന ഉത്തരമേഖല റീജിയണിലെ മികച്ച എൻ എസ് യൂണിറ്റായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ  എൻ എസ് എസ് യൂണിറ്റ്. ഇതെ സ്ക്കൂളിലെ തന്നെ എൻ എസ് എസ്  പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ ആണ് ഉത്തരമേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസർ. ഈ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാർത്ഥി ആയിരുന്ന ആനന്ദ് വാര്യർ കോഴിക്കോട് ജില്ലയിലെ മികച്ച വളണ്ടിയർ പുരസ്ക്കാരത്തിന് അർഹനായി. 2019_22 കാലഘട്ടത്തിലെ  പ്രവർത്തന മികവാണ് യൂണിറ്റിനെയും പ്രോഗ്രാം ഓഫിസറേയും വളണ്ടിയറേയും അവാർഡിന് അർഹരാക്കിയത്. കോവിഡ് കാലത്ത് നടത്തിയ  ശക്തമായ സാമൂഹ്യ ഇടപെടലുകളും വിവിധ സാമൂഹ്യ   പാരിസ്ഥിതിക പാലിയേറ്റിവ് സാംസ്കാരിക പ്രവർത്തനങ്ങളുമാണ് യൂണിറ്റിനെ പുരസ്ക്കാര നിറവിൽ എത്തിച്ചത്. പെരുവയൽ പഞ്ചായത്തിന് പൾസോക്സിമീറ്റർ, പഞ്ചായത്തിലെ CFLTC തയ്യാറാക്കൽ,  മെഡിക്കൽ കോളേജ് ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ,  രക്തദാനം, ലോക്ക് ഡൗൺ ദിനത്തിലെ പൊതിച്ചോർ വിതരണം തുടങ്ങി നിരവധി കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾ, ക്യാൻസർ ദിനത്തിൽ മെഡിക്കൽ കോളേജിലെ കുട്ടികളുടെ ക്യാൻസർ വാർഡിൽ കളിപ്പാട്ട വിതരണം,സ്വതന്ത്യ ദിനത്തിൽ ചിരാതുകൾ കൊണ്ട് തീർത്ത വലിയ ഇന്ത്യ, എൽ പി സ്കൂൾ  പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് വർണ്ണകുടകൾ,എയിഡ്സ് ദിനത്തിൽ ബീച്ചിൽ മണൽശില്പം, തിരുവോണ ദിനത്തിൽ കോഴിക്കോട് ടൗണിലെ പായസ വിതരണം,  പച്ചക്കറി കൃഷി,നെൽകൃഷി,  ജലാശയങ്ങളുടെ നവീകരണ പുനരുജ്ജീവനം, ഭിന്നശേഷി കുട്ടികൾക്കുള്ള ക്യാമ്പുകളും ഭവന സന്ദർശനവും, മുത്തശ്ശി  മരത്തിനുള്ള ആദരവ്, സ്കൂൾ ലൈബ്രറിയെ നാട്ടുകാരുമായി ബന്ധിപ്പിക്കുന്ന  പുസ്തകം പൂമുഖത്തേക്ക് ,  ഓൺലൈൻ പഠന സഹായത്തിന്നായി ടാബുകൾ, അഗതിയായ വൃദ്ധക്കുള്ള സ്നേഹവീട് തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ , വിവിധ വിഷങ്ങളിലുള്ള നിരവധി സെമിനാറുകൾ വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ എല്ലാ മേഖലയിലും ഊന്നിയുള്ള പ്രവർത്തനമാണ് ഈ എൻ എസ് യൂണിറ്റിനെ മികച്ച യൂണിറ്റ് ആക്കി മാറ്റിയത്.
Don't Miss
© all rights reserved and made with by pkv24live