കെ. ചന്ദ്രൻ മാസ്റ്റർ നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് NREG വർക്കേഴ്സ് യൂണിയൻ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി പെരുമണ്ണയിൽ സ്വീകരണം നൽകി.
പെരുമണ്ണ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഒക്ടോബർ 12 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിന്റെ പ്രചണത്തോടനുബന്ധിച്ച് NREG വർക്കേഴ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കെ. ചന്ദ്രൻ മാസ്റ്റർ നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് NREG വർക്കേഴ്സ് യൂണിയൻ പെരുമണ്ണ പഞ്ചായത്ത് കമ്മറ്റി പെരുമണ്ണയിൽ സ്വീകരണം നൽകി. NREG ഏരിയ കമ്മറ്റിയംഗം സി. സുരേഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കെ വി അജിത അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ചന്ദ്രൻ മാസ്റ്റർ, ഡെപ്യൂട്ടി ലീഡർ ടി.കെ.സുജാത, ജാഥ മാനേജർ സി.കെ.പ്രതീഷ്, ജാഥ പൈലറ്റ് വി.ബാബു, ജാഥ അംഗങ്ങളായ എം.കെ. അനിൽ കുമാർ ,ടി. റസീന, എംഎം സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ടി.പി. സുഭാഷിണി . സി ഉഷ, ഷാജി പുത്തലത്ത് . എം എ പ്രതീഷ്, എ പുരുഷോത്തമൻ വിപി ശ്യാംകുമാർ , ഇ കെ സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.