Peruvayal News

Peruvayal News

വെള്ളക്കാട്ട്താഴം കിഴക്കയില്‍ റോഡ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

വെള്ളക്കാട്ട്താഴം കിഴക്കയില്‍ റോഡ് 
എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം ഈസ്റ്റ് വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വെള്ളക്കാട്ട്താഴം കിഴക്കയില്‍  റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡിന്‍റെ നവീകരണം പൂര്‍ത്തീകരിച്ചത്.
ഗ്രാമപഞ്ചായത്തിന്‍റെ  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 7 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ നിന്ന് ആരംഭിക്കുന്ന ഈ പാതയുടെ തുടക്കത്തില്‍ നിലവിലുണ്ടായിരുന്ന പഴയപാലം ഏറെ താഴ്ന്ന് കിടന്നിരുന്നതിനാല്‍  വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെടുകയും വെള്ളം കവിഞ്ഞൊഴുകി കൃഷിഭൂമി നശിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പാലം പുതുക്കിപ്പണിതതോടെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്.

എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡ് കിഴക്കയില്‍ പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്കും പള്ളി, അമ്പലം തുടങ്ങിയ സ്ഥാപനങ്ങളിലേക്കെത്തുന്നവര്‍ക്കും ഏറെ സഹായകമാണ്
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാൻ ചന്ദ്രന്‍ തിരുവലത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.പി ഷാജി, മെഹ്ബൂഹ് കുറ്റിക്കാട്ടൂര്‍, ഫൈസല്‍ കിഴക്കയില്‍, എം.കെ ബാബുരാജന്‍, രാജന്‍ പാണങ്ങാട്ട്, മുൻ മെമ്പർ കെ സാമി, വി അബൂബക്കർഹാജി, വി മുഹമ്മദ്, സി.ഡി.എസ് മെമ്പര്‍ ഡസ്റ്റമന സംസാരിച്ചു. ബെന്നി ജോർജ് സ്വാഗതവും ടി.ടി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live