ആത്മീയ ചൂഷണങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തമാക്കണം- ഐ.എസ്.എം
മാങ്കാവ്: ക്രൂരമായ നരബലിക്ക് പോലും കാരണമാകുന്ന മന്ത്രവാദം, ആഭിചാരം,കൂടോത്രം തുടങ്ങിയ ആത്മീയ ചൂഷഷണങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായിരിക്കണമെന്നും, ബോധവൽക്കരണം ശക്തമാക്കണമെന്നും ഐ.എസ്.എം മാങ്കാവ് മണ്ഡലം 'യൂത്ത് അസംബ്ലി' അഭിപ്രായപ്പെട്ടു. സാമൂഹിക ജീണതകൾക്ക് കാരണമാകുന്ന ലഹരിക്കെതിരെ വിദ്യാർത്ഥികൾക്കിടയിലും യുവാക്കൾക്കിടയിലും ബോധവൽക്കരണം ശക്തമാക്കാനും സംഗമം തീരുമാനമെടുത്തു. കെ.എൻ.എം മണ്ഡലം സെക്രട്ടറി സി.സെയ്തുട്ടി 'യൂത്ത് അസംബ്ലി' ഉദ്ഘാടനം ചെയ്തു. ഷബീർ കൊടിയത്തൂർ,ബഷീർ പട്ടേൽത്താഴം,കുഞ്ഞഹമ്മദ് മാസ്റ്റർ, അഷ്റഫ് പട്ടേൽത്താഴം, അഹമ്മദ് നിസാർ, ജുനൈദ് സലഫി, യാസർ അറഫാത്ത്,ഫൈസൽ ഒളവണ്ണ എന്നിവർ സംസാരിച്ചു.
പുതിയ മണ്ഡലം ഭാരവാഹികളായി ഫിറോസ് പുത്തൂർമഠം(പ്രസിഡണ്ട്),അസ്‌ലം എം.ജി നഗർ(സെക്രട്ടറി), ഫസൽ പട്ടേൽത്താഴം(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.