ദോത്തി ചലഞ്ച് ആരംഭിച്ചു.
മാവൂർ:
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ
ആഹ്വാനപ്രകാരം നടപ്പിലാക്കിവരുന്ന
ദോത്തി ചലഞ്ച് മാവൂരിലും ആരംഭിച്ചു.ദോത്തി ചലഞ്ചിന്റെ മാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് നിർവഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ആദ്യ കൂപ്പൺ കൈമാറി.
നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് യൂ .എ ഗഫൂർ, സെക്രട്ടറി സി.ടി ശരീഫ് , പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മുർത്താസ് കെ എം, ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, സെക്രട്ടറി ലിയാക്കത്തലി ഖാൻ എന്നിവർ സംബന്ധിച്ചു.