Peruvayal News

Peruvayal News

വാഫി സോൺ മത്സരങ്ങൾക്ക് പരിസമാപ്തി

വാഫി  സോൺ മത്സരങ്ങൾക്ക്  പരിസമാപ്തി


സംസ്ഥാന വാഫി കലോത്സവത്തിന് മുന്നോടിയായി നടന്നു വന്ന സോൺ മത്സരങ്ങൾ പരിസമാപ്‌തി കുറിച്ചു. കളൻതോട് മദാരിജു സുന്ന വാഫി കോളേജിൽ രണ്ട് ദിവസങ്ങളിലായി അരങ്ങേറിയ അവസാന സോൺ , സി സോൺ കലോത്സവം ഇന്നലെ വൈകുന്നേരം സമാപിച്ചു .കമ്മ്യുണിറ്റിക്കേറ്റീവ് , ക്രിയേറ്റീവ്, മാനേജ്‌മെന്റ്, സൈക്കോളജി സ്കില്ലുകളെ അടിസ്ഥാനപ്പെടുത്തി നടത്തപ്പെട്ട  മൂന്ന് സോൺ കലാമത്സരങ്ങളിൽ  56  കോളേജുകളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർത്ഥികളാണ് 300 മത്സരയിനങ്ങളിലായി മാറ്റുരച്ചത്. ഒക്ടോബർ 20,21 തിയ്യതികളിലായി കോഴിക്കോട് സ്വപ്ന നഗരിയിൽ അരങ്ങേറുന്ന സംസ്ഥാന വാഫി,വഫിയ്യ കലോത്സവസമാപനസംഗമത്തിൽ ക്യു ഫോർ ടുമാറോ, വാഫി സനദ് ദാനസമ്മേളനം, കലാമത്സരങ്ങളുടെ പ്രദർശനം, അക്കാദമിക് സെമിനാർ, ഡിബേറ്റ് എന്നീ പരിപാടികൾ നടത്തപ്പെടും. സി സോൺ കലോത്സവ സമാപന സംഗമം  ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.ഡോ. മുഹമ്മദലി വാഫി വാഫി സന്ദേശം സദസ്സിന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂറിന്റെ സന്ദേശം സദസ്സിന് കൈമാറി ,ബീരാൻ ഹാജി കണ്ടിയിൽ, പി.കെ.സി മുഹമ്മദ് ഹാജി, ടി.ടി അബ്ദുള്ള ഹാജി, ഡോ. മോയിൻ ഹുദവി മലയമ്മ, ഡോ. അലി ഹുസൈൻ വാഫി, വാർഡ് മെമ്പർമാരായ പി.കെ ഹക്കീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, വീരാൻകുട്ടി കണ്ടിയിൽ, സിദ്ധീഖ് പിലാശ്ശേരി, അസീസ് സഖാഫി,  യൂസുഫ് മാസ്റ്റർ, മൻസൂർ മാസ്റ്റർ, മുഹമ്മദ്‌ മാസ്റ്റർ, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.ഉമർ ഹിർമാസ് സ്വാഗതവും ഫായിസ് മുത്തേടം നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live