അച്ചു ദേവിൻ്റെ
സ്മരണാർത്ഥം റോഡിന് പുനർനാമകരണം
പരിശീലന പറക്കലിനിടെ ഉണ്ടായ
വിമാന അപകത്തിൽ വീരമൃത്യു വരിച്ച വൈമാനികൻ പന്തീരങ്കാവ് പന്നിയൂർക്കുളം സ്വദേശി ഫളൈറ്റ് ലൂഫ്റ്റനൻ്റ്
അച്ചുദേവിനോടുള്ള ആദരസൂചകമായി പന്നിയുർ കുളം
മന ത്താനത്ത് താഴം റോഡിന് അച്ചു ദേവിൻ്റെ പേര് നൽകി.
പന്നിയൂർകുളം -മനത്താനത്ത് താഴം റോഡ് ഇനി മുതൽ ഫ്ലൈറ്റ് ലഫ്റ്റനൻ്റ്
അച്ചുദേവ് എസ് റോഡ് എന്നറിയപ്പെടും.
റോഡിൻ്റെ പുനർനാമകരണത്തോടനുബന്ധിച്ച് പന്നിയൂർ കുളത്ത് സംഘടിപ്പിച്ച ചടങ്ങുകൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി ഉഷ ആദ്യക്ഷയായി.
അച്ചു ദേവിൻ്റെ പിതാവ് വി.പി.സഹദേവൻ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശാരുതി എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.പ്രേമദാസ്, ജനപ്രതിനിധികളായ രാജീവ് പെരുമൺ പുറ, ദീപ കാമ്പുറത്ത്, എം.എ.പ്രതീഷ്, ശ്യാമള പറശ്ശേരി, കെ.അജിത, രമ്യ തട്ടാരിൽ തുടങ്ങി നിരവധി പേർ സംസാരിച്ചു.