വൈദ്യപരിശോധനയും ആരോഗ്യ വിദ്യാഭ്യാസ പ്രദർശനവും സംഘടിപ്പിച്ചു
മാവൂർ:
കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ്ങ് പഠനത്തിന്റെ ഭാഗമായി കോഴിക്കോട് നഴ്സിങ് കോളജ് നാലാം വർഷ ബി.എസ്.സി നഴ്സിങ് മാവൂർ ജി.എം.യു.പി സ്കൂളിലെ 5,6,7 ക്ലാസിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിശദമായ ആരോഗ്വ പരിശോധനയും, വൈദ്യപരിശോധനയും സംഘടിപ്പിച്ചു. ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ സേവനവുമുണ്ടായിരുന്നു. പകർച്ച വ്യാധികൾ, വ്യക്തിശുചിത്വം, പ്രഥമ ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ആരോഗ്യ വിദ്യാഭ്യാസ പ്രദർശനവും നടന്നു. നഴ്സിങ് വിദ്യാർഥികൾ 9 ആഴ്ചകളിലായി മാവൂർ പഞ്ചായത്തിലെ വാർഡ് 10 കേന്ദ്രീകരിച്ച് ആരോഗ്യ സർവ്വെയും, ഗൃഹങ്ങൾ സന്ദർശിച്ച് വിവിധ തരത്തിലുള്ള, ആരോഗ്യ പ്രവർത്തനങ്ങളും, ആരോഗ്യ ക്ലാസുകളും നടത്തിയിരുന്നു. ആരോഗ്യ സർവെയുടെ വിശദമായ റിപ്പോർട്ട് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും ചെറൂപ്പ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കും സമർപ്പിച്ചു.
മാവൂർ ജി.എം.യു.പി സ്കൂളിൽ നടന്ന
ആരോഗ്യവിദ്യാഭ്യാസ പ്രദർശനം, മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. വിനോദൻ ഉദ്ഘാടനം ചെയ്തു. മഹിത ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഴ്സിങ് വിദ്യാർഥികൾ സ്കൂളിന് പ്രഥമശുശ്രൂഷാ കിറ്റ് സംഭാവന ചെയ്തു.