ചാത്തമംഗലത്ത് ഷിഗല്ല രോഗം. ബോധവൽക്കരണ പ്രവർത്തനവുമായി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും
ചാത്തമംഗലം പഞ്ചായത്തിലെ കള്ളൻതോട് പരപ്പൻ കുഴിയിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി , വാർഡ് മെമ്പർ പി.കെ ഹക്കീം മാസ്റ്റർ കളൻതോട് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഒഫീസർ സ്മിത റഹ്മാൻ ഉൽഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് അംഗം മൊയ്തു പിടികക്കണ്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബു കെ.,സിസ്റ്റർമാരായ ശ്രീജ ,അനീഷഎന്നിവർ സംസാരിച്ചു ആശ പ്രവർത്തകരായ ബുഷ്റ, സാജിത, മുൻ വാർഡ് മെമ്പർ പി. നുസ്റത്ത്,കുടുംബശ്രീ എ.ഡി എസ് സെക്രട്ടറി ജാസ്മിൻ പരപ്പൻകുഴി സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.