ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
കോഴിക്കോട് : കേരള സർക്കാരിന്ടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി, വി എച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയേഴ്സ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ലഹരിവിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ പിഎം ശ്രീദേവി അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് സ്റ്റേഷൻ മാനേജർ ശ്രീ സി കെ ഹരീഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ശ്രീ ഷിനോജ് ലഹരിവിരുദ്ധ സന്ദേശം നൽകി. ആർപിഎഫ് ശ്രീ റിയാസ്, സ്വാബിർ കെ ആർ, പരോൾ ബബിത, ജന്നത്ത് ഷെറിൻ, നജ്മുൽ ഹുദാ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി തസ്നിം റഹ്മാൻ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി ഷദ കെ പി നന്ദിയും പറഞ്ഞു.