ചേറ്റൂല്‍ മൊയ്തീന്‍ സ്മാരക റോഡ്
എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂര്‍ ഈസ്റ്റ് വാര്‍ഡില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചേറ്റൂല്‍ മൊയ്തീന്‍ സ്മാരക റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡിന്‍റെ നവീകരണം പൂര്‍ത്തീകരിച്ചത്.
പ്രദേശത്തെ പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചേറ്റൂല്‍ മൊയ്തീന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഗ്രാമപഞ്ചായത്ത് തീരുമാനപ്രകാരം പ്രസ്തുത പാതക്ക് ചേറ്റൂല്‍ മൊയ്തീന്‍ റോഡ് എന്ന് നാമകരണം നടത്തിയത്.
കുന്ദമംഗംല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ യു.സി പ്രീതി, ശബ്ന റഷീദ്, ചന്ദ്രന്‍ തിരുവലത്ത്, മെമ്പർമാരായ പട്ടാളിയിൽ ജസീല ബഷീർ, ടി ശിവാനന്ദൻ, വിവിധ സംഘടനാ പ്രതിനിധികളായ പി ഹസ്സൻ ഹാജി, സി സോമൻ, പാളിയിൽ ബഷീർ, സി.പി രമേശൻ, സി ഉസ്മാൻ, രാജീവൻ മേലേകണ്ടിയിൽ സംസാരിച്ചു.