പൂർവ്വകാല നേതാക്കളുടെ സമയോചിത ഇടപെടലുകളും ത്യാഗ പൂർണ പ്രവർത്തനങ്ങളുമാണ് മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ന് ഇന്ത്യയിൽ വടവൃക്ഷമായി പടർന്നു പന്തലിച്ചതിന്റെ കാരണമെന്ന് വി.എം. ഉമ്മർ മാസ്റ്റർ (Ex MLA ) പറഞ്ഞു. മുസ്ലിം ലീഗിന്റെ ഏഴര പതിറ്റാണ്ട് പ്രവർത്തനം ഏവർക്കും മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളലശ്ശേരിയിൽ ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഏർപ്പെടുത്തിയ പഴയ കാല മുസ്ലിം ലീഗ് നേതാവ് എം.പി.അബ്ദുറഹിമാൻ ഹാജിയെ ആദരിക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.. എൻ.പി.ഹംസ മാസ്റ്റർ, ടി.ടി. മൊയ്തീൻ കോയ , എം.കെ. നദീറ, പി.ബാലൻ, കുഞ്ഞി മരക്കാർ മലയമ്മ,ഇ.സി. ബഷീർ മാസ്റ്റർ, , എൻ.പി. ഹമീദ് മാസ്റ്റർ, റസാഖ് പുള്ള നൂർ,സലാം വെള്ളലശ്ശേരി, ഉമ്മർ വെള്ളലശ്ശേരി, കുട്ടിഹസ്സൻ പാറ കണ്ടി എന്നിവർ പ്രസംഗിച്ചു. ഇ.പി. അസീസ് നന്ദി പറഞ്ഞു.