വിഴിഞ്ഞം CPM നിലപാട് പരസ്യമാക്കണം യുവരാഷ്ട്രീയ ജനതാ ദൾ
വിഴിഞ്ഞംതുറമുഖം അദാനിക്ക് വേണ്ടി കൈകോർക്കുന്ന കേന്ദ്ര കേരള ഭരണക്കാരുടെ നിലപാട് സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികൾ അടക്കമുള്ള സമരക്കാരോട് കാണിക്കുന്ന കടുത്ത വഞ്ചനയും അനീതിയുമാണെന്ന് യുവ രാഷ്ട്രീയ ജനതാ ദൾ സംസ്ഥാന സെക്രട്ടറി ജനറൽ
എ പി യൂസഫ് അലി മടവൂർ.
തങ്ങളുടെ ഉപജീവന മാർഗമായ മത്സ്യബന്ധനം പൂർണ്ണമായി നിലക്കുകയും പദ്ധതി പ്രദേശത്ത് തീരം നഷ്ട്ടപ്പെടുന്ന അവസ്ഥയിലേക്കുമാണ്
വിഴിഞ്ഞം തുറമുഖ പദ്ധതിയിലൂടെഎത്തി നിൽക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
മത്സ്യ തൊഴിലാളികളുടെ കിടപ്പാടങ്ങൾ അടക്കം നഷ്ട്ടപ്പെട്ട് വികസനത്തിന്റെ പേരിൽ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ടവരുടെ ആകുലതകളും , അതിജീവിതത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെയും കലാപമാക്കി ചിത്രീകരിക്കാനുള്ള സർക്കാറിന്റെ നടപടി തീർത്തും അപലപനീയമാണ്,
സമരത്തിന് നേതൃത്വം നൽകുന്ന ലത്തിൻ കത്തോലിക്ക സഭക്കെതിരെയും സമരസമിതിക്കെതിരെയും സൗഹാർദ്ദം തകർക്കുന്ന രൂപത്തിൽ ഉള്ള പ്രചരണങ്ങൾ ആണ് കഴിഞ്ഞ ദിവസം നടന്ന വിഴിഞ്ഞം പ്രദേശിക ജനകീയ കൂട്ടായ്മ എന്ന പരിപാടിയിൽ കണ്ടത്.
വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ള കേന്ദ്ര ഭരണക്കാരും കേരള സർക്കാറും ഈ വിഷയത്തിൽ ഒരെ വേദിയിൽ വെച്ച് മത്സ്യ തൊഴിലാളികളെയും സമരക്കാരെയും മത്സര രൂപത്തിലാണ് വിമർശിച്ചത്.
കൂടാതെ സമരക്കാർ വിഴിഞ്ഞത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത് .
അദാനിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വകാര്യ കൈയേറ്റങ്ങൾക്ക് സമ്മതം നൽകുന്ന കേരള സർക്കാറിന്റെ നിലപാട് ആണ് ഇത് ,
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും നിലനിൽപ്പിന് വേണ്ടി സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികൾക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും