പെരുമണ്ണ : EM കൂട്ടായിമ പെരുമണ്ണ അറത്തിൽ പറമ്പ് പുതുക്കിടികോട്ടയിൽ അകലത്തിൽ മരണപ്പെട്ട അർഷാദിന്റെ കുടുംബത്തിന് വേണ്ടി നിർമ്മിച്ച വീടിൻറെ താക്കോൽദാനം പെരുമണ്ണ ജാമിയ്യബദരിയ്യ പ്രിൻസിപ്പാൾ ടി.എ ഹുസൈൻ ബാഖവി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ, ഇ.എം കൂട്ടായ്മ ചെയർമാൻ എടക്കോട് ഫിറോസ് ,പനച്ചിങ്ങൽ ജുമാഅത്ത് പള്ളി ഖത്തീബ് സൈനുദ്ദീൻ ദാരിമി,ബഷീർ ബാഖവി , സുബൈർ ഫൈസി , അലി ദാരിമി, ബാലൻ കിഴക്കേതൊടി തുടങ്ങിയവർ സംബന്ധിച്ചു.