അഫ ഹലീമിനെ അനുമോദിച്ചു.
മടവൂർ :
നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി തൃശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ അഫ ഹലീമിനെ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ഉപഹാരസമർപ്പണം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നസീഫ് കൊടുവള്ളി നിർവഹിച്ചു. മണ്ഡലം ട്രഷറർ ഒ.കെ. ഇസ്മായിൽ, പഞ്ചായത്ത് എസ്.ടി.യു പ്രസിഡണ്ട് ടി. ഹമീദ് മടവൂർ, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ, ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ടൗൺ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീർ മുട്ടാഞ്ചേരി തുടങ്ങിയവർ സംബന്ധിച്ചു. മുട്ടാഞ്ചേരി ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ അസീസ് കെ.കെ യുടെ മകളാണ്.