മാവൂർ: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു മാവൂർ പഞ്ചായത്ത് കുടുംബസംഗമം സംഘടിപ്പിച്ചു. മാവൂർ സി.ഐ.ടി.യു ഗ്രൗണ്ടിൽ നടന്ന സംഗമം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ.എൻ. പ്രേമനാഥൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെയും നേതാക്കളെയും ആദരിച്ചു. കെ.എം. കുഞ്ഞവറാൻ, വി. രവീന്ദ്രൻ, എം. ധർമജൻ, എന്നിവർ സംസാരിച്ചു. വി.എം. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.