വിലക്കയറ്റത്തിനെതിരെയുള്ള എസ്.ടി.യു
കലക്ട്രേറ്റ് മാർച്ചും കഞ്ഞിവെപ്പ് സമരവും
വൻ വിജയമാക്കും
ഫറോക്ക്:
നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലകയറ്റത്തിനെതിരെ
കോഴിക്കോട് ജില്ലാ എസ്. ടി. യു
ഡിസംബർ ഒന്നിന് നടത്തുന്ന കലക്ട്രേറ്റ് മാർച്ചും കഞ്ഞിവെപ്പ് സമരവും അതിൻ്റെ പ്രചരണത്തിന്നായി നവം: 28, 29, 30 തീയ്യതികളിലായി എസ്.ടി.യു.സംസ്ഥാന ജന:സെക്രട്ടറി യു പോക്കർ നയിക്കുന്ന ത്രിദിന വാഹന പ്രചരണ ജാഥയും വൻ വിജയമാക്കാൻ ബേപ്പൂർ നിയോജക മണ്ഡലം എസ് .ടി .യു പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവൻ തൊഴിലാളി ഫെഡറേഷനുകളുടെയും സാന്നിധ്യത്തിൽ
രാമനാട്ടുകര, ഫറോക്ക് ,ബേപ്പൂർ എന്നീ കേന്ദ്രങ്ങളിൽ വാഹന ജാഥക്ക് വൻ സ്വീകരണമൊരുക്കാൻ മൂന്നിടങ്ങളിലും പ്രത്യേക കമ്മിറ്റി രൂപീകരിക്കും
എസ്. ടി. യു ബേപ്പൂർ നിയോജക മണ്ഡലം