ഉപജില്ലാ സ്കൂൾ കലോത്സവം:
മാപ്പിള കലകളിൽ മർകസ് മുന്നേറ്റം
കുന്ദമംഗലം :
നായർ കുഴി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കുന്നമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ
മാപ്പിള കലകളിൽ കാരന്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ദഫ് മുട്ട്, കോൽക്കളി, വട്ടപ്പാട്ട്, യുപി വിഭാഗം മാപ്പിളപ്പാട്ട് ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ജില്ലയിലേക്ക് എ ഗ്രേഡോഡ് കൂടി യോഗ്യത നേടി. ഇന്ന് നടക്കുന്ന വിവിധ മത്സരങ്ങളിൽ കാശ്മീർ ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികളെ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അനുമോദിച്ചു.