ഹിമായത്തുൽ ഇസ്‌ലാം ഹയർസെക്കണ്ടറി സ്കൂളിൽ
ലോകകപ്പ് ഫുട്ബോൾ: വൺ മില്യൺ ഗോൾ ക്യാപെയിനിനു തുടക്കമായി.
കോഴിക്കോട്:
ഖത്തർ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി സംസ്ഥാന യുവജന കാര്യാലയം സ്പോർട്സ് കൗൺസിൽ മുഖേന സംഘടിപ്പിക്കുന്ന വൺ മില്യൺ ഗോൾ ക്യാംപെയിൻ 2022 പ്രചരണ പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി എ ഉമ്മർകോയ നിർവഹിച്ചു. ഹിമായത്തുൽ ഇസ്‌ലാം ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി എ വലിദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ വി കെ ഫൈസൽ, എൻ എസ് എസ് പോഗ്രാം ഓഫീസർ സി സർഷാദ് അലി, ടി വി സലിം, റമീസ് അലി സി, ജി കെ ഗഫൂർ.മഹർ മൂസ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ കായിക അധ്യാപകൻ സി പി ഇല്യാസ് സ്വാഗതവും, പി ടി ആലിക്കോയ നന്ദിയും പറഞ്ഞു.