വനിതാ സംഗമം ശ്രദ്ധേയമായി
രാമനാട്ടുകര:
റെസിഡൻ്റ്സ് അസോസിയേഷൻ ഏകോപന സമിതി ( റെയ്സ്) രാമനാട്ടകര മുനിസിപ്പാലിറ്റി വനിതാവേദിയുടെ ആഭി മുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമം ശ്രദ്ധേയമായി.രാമനാട്ടുകര ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.എം പുഷ്പ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ ജയ്സൽ മുഖ്യാതിഥിയായി. ഉറവിട മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ റെയ്സ് നടത്തിയ വീഡിയോ ക്ലിപ്പ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും റെയ്സ് ഭാരവാഹികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഫറോക്ക് പൊലീസ് എസ് .എച്ച്.ഒ അരുൺ നിർവഹിച്ചു .വിവിധ വിഷയങ്ങളെക്കുറിച്ച് ഐ സി.ഡി.എസ് സൂപ്പർവൈസർ എം നസ്റിയ (സർക്കാരിൻ്റെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും ) എന്ന വിഷയത്തിലും
ഇ.കെ.പി അബ്ദുൽ ലത്തീഫ് അമാന ടയോട്ട
(സ്ത്രീ സുരക്ഷ)എന്ന വിഷയത്തിലും സിവിൽ എക്‌സൈസ് ഓഫീസർ എൻ ജലാലുദ്ധീൻ ( ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം) ക്ലാസ്സും നടത്തി. . റെയ്സ് വനിതാ വിഭാഗം