കോഴിക്കോട് റവന്യൂജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
കോഴിക്കോട് റവന്യൂ ജില്ല ത്രോബോൾ ചാമ്പ്യൻഷിപ്പ് പരപ്പിൽ എം എം വി എച്ച് എസ് ൽ ആരംഭിച്ചു. ചടങ്ങിന് ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ സി ടി ഇല്യാസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ, കായിക അധ്യാപക സംഘടന സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ടി ഷമീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷബ്ന സി എം,ഫർഹാന എം കെ ,രമ്യ ആർ എന്നിവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ കെ ഷിംല സ്വാഗതവും, പി ഷമീർ നന്ദിയും പറഞ്ഞു.