Peruvayal News

Peruvayal News

ഹിമായത്തിലെ എൻ സി സി വിദ്യാർഥികൾ കോഴിക്കോട് ബേപ്പൂർ പോർട്ട് സന്ദർശനം നടത്തി

ഹിമായത്തിലെ എൻ സി സി വിദ്യാർഥികൾ
കോഴിക്കോട് ബേപ്പൂർ പോർട്ട് സന്ദർശനം നടത്തി

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി വിദ്യാർഥികൾ പുരാതന തുറമുഖമായ കോഴിക്കോട് ബേപ്പൂർ പോർട്ട് സന്ദർശിക്കുകയും അവിടത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു. ചരക്കുകൾ കയറ്റി അയക്കുന്നതും ചരക്ക് കപ്പലിന്റെ പ്രവർത്തനങ്ങളും മർച്ചന്റ് നേവി തുടങ്ങി കാര്യങ്ങൾ എല്ലാം തന്നെ വിദ്യാർത്ഥികൾക്ക് വിശദമായി മനസ്സിലാക്കാൻ കഴിഞു. 
 കപ്പലിന്റെ ക്യാപ്റ്റൻ, ചീഫ് ഓഫീസർ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശദമായി വിദ്യാർത്ഥികളുമായി സംവദിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു. 
അതുപോലെതന്നെ ചാലിയാറിലൂടെ ജങ്കാർ വഴി ചാലിയത്ത് എത്തുകയും തീരദേശ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും ചെയ്തു.
സാധാരണ രീതിയിൽ പ്രവർത്തിച്ചു പോരുന്ന പോലീസ് സ്റ്റേഷനും
തീരദേശ പോലീസ് സ്റ്റേഷനും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച്
വിശദമായി ചർച്ച ചെയ്യുകയും മനസ്സിലാക്കുവാനും വിദ്യാത്ഥികൾക്ക് സാധിച്ചു.
എൻസിസി കോഡിനേറ്റർ ജദീർ
സ്കൂൾ കായിക അധ്യാപകനായ സി ടി ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു എൻസിസി വിദ്യാർത്ഥികളുടെ ബേപ്പൂർ പോർട്ട് സന്ദർശനം
Don't Miss
© all rights reserved and made with by pkv24live