മുജാഹിദ് സമ്മേളനം സര്‍ഗമേള ഇന്ന് നരിക്കുനിയില്‍
കോഴിക്കോട് :
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ സംഘടിപ്പിക്കുന്ന സര്‍ഗമേള 20ന് നരിക്കുനി മലബാര്‍ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 70 ഇനങ്ങളിലായി 1000ല്‍ അധികം പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് എം.കെ.രാഘവന്‍ എം.പി മേള ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍, പാലത്ത് അബ്ദു റഹിമാന്‍ മദനി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷിര്‍ , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലിം, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ കെ.സര്‍ജാസ്, അബൂബക്കര്‍ നന്മണ്ട, എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി. മരക്കാരുട്ടി , വളപ്പില്‍ അബ്ദുസ്സലാം, സുബൈര്‍ മദനി, മുസ്തഫ നുസ്‌രി എന്നിവര്‍ സംബന്ധിച്ചു.