മുജാഹിദ് സംസ്ഥാന സമ്മേളനം സർഗമേള മാങ്കാവ് മണ്ഡലം ജേതാക്കളായി.
നരിക്കുനി:
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ.എൻ എം കോഴിക്കോട് സൗത്ത് ജില്ലാ സംഘടിപ്പിച്ച സർഗ്ഗമേളയിൽ മാങ്കാവ് മണ്ഡലം ഓവറോൾ ചാമ്പ്യന്മാരായി. മേളയിൽ രണ്ടാം സ്ഥാനം നരിക്കുനി മണ്ഡലവും, മൂന്നാം സ്ഥാനം ഫറോക്ക് മണ്ഡലവും കരസ്ഥമാക്കി. നരിക്കുനി മലബാർ കാമ്പസിൽ നടന്ന മത്സരത്തിൽ എഴുപത് ഇനങ്ങളിൽ, ആയിരത്തിൽ അധികം പ്രതിഭകൾ പങ്കെടുത്തു. എം.കെ രാഘവൻ എം പി സർഗമേള ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷിർ , നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ.സർജാസ്, അബൂബക്കർ നന്മണ്ട, എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി, വളപ്പിൽ അബ്ദുസ്സലാം, കെ.അബ്ദുൽ ബഷീർ, സുബൈർ മദനി, കെ.കെ.അഹമ്മദ് കോയ സ്വലാഹി , വി.പി അബ്ദുൽ ഖാദർ, എൻ. അബ്ദുൽ മജീദ്, ശമീം സ്വലാഹി ,ഷാജി മണ്ണിൽ കടവ് എന്നിവർ സംസാരിച്ചു.
.