മടവൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം..
ഫുട്ബോളിൽ സോൾജിയേസ് ആർട്സ് & സ്പോർട്സ് ക്ലബ് ജേതാക്കൾ
മടവൂർ:
മടവൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എക്സ്ട്രീംഎഫ് സി പള്ളിത്താഴത്തിനെ പരാജയപ്പെടുത്തി സോൾജിയേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആരാമ്പ്രം ജേതാക്കളായി കൊട്ടക്കാവ് വയൽ ക്രസന്റ് മിനി സ്റ്റേഡിയത്തിൽ നടന്ന ടൂർണ്ണമെൻറ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി താഴാട്ട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ബുഷ്റ പുളോട്ടുമ്മൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെബ്ന അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജുറൈജ് പുല്ലാളൂർ, വാസുദേവൻ, ബാബു അങ്കത്തായി ,ഷക്കീല ബഷീർ ,കേരളോത്സവം ജനറൽകൺവീനർ സലീം മുട്ടാഞ്ചേരി, ടി ഹമീദ് മടവൂർ ,സലാം കൊട്ടക്കാവയിൽ , ജംഷീർ എ.പി, വാഴയിൽ ഹംസ, നാസർ കെ.കെ,കെ.ടി അബ്ദുൽ അസീസ്, മോയിൻ കുട്ടി, എൻ.കെ കാദർ കുട്ടി, സിയാദ്,
എ.പി അബു കൊട്ടക്കാവയൽ, അസ്ഹർ കോട്ടക്കാവയൽ, അൻവർ ചക്കാലക്കൽ, അഡ്വ. അബ്ദുറഹിമാൻ, അനീസ് മടവൂർ എന്നിവർ സംബന്ധിച്ചു എ.പി യൂസഫലി സ്വാഗതവും മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.