കലോത്സവ വിജയികളെ അനുമോദിച്ചു
കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ലാ കലാ കായികമേളകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പഠനത്തോടൊപ്പം തന്നെ കലയും കായികവും വിദ്യാർഥികൾക്ക് പകർന്നു നൽകുവാനും ഒരുപാട് യുവ പ്രതിഭകളെ കണ്ടെത്തുവാനും ഇത്തരം മേളയിലൂടെ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദിന്റെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, കെ പി സാജിദ്, ടി കെ ഫൈസൽ, കെ സീന, ഇ വഹീദ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എറണാകുളത്ത് വച്ച് നടന്ന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ