ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഫെൻസിങിൽ വെള്ളി മെഡൽ നേടിയ
ഐശ്വര്യ ജി നായർക്ക് സ്വീകരണം നൽകി.
കോഴിക്കോട്:
ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഫെൻസിങിൽ വെള്ളി മെഡൽ നേടിയ ഐശ്വര്യ ജി നായർക്ക് കോഴിക്കോട് ജില്ലാ ഫെൻസിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹിമായത്തുൽ ഇസ്‌ലാം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് കെ. പി. യു അലി ഉപഹാരം നൽകി. ടി. പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. എസ്. പി സലീം, പി. അപർണ, റമീസ് അലി, ഏ. എം നൂറുദ്ധീൻ മുഹമ്മദ്, ഡെസ്‌നി എന്നിവർ ആശംസകൾ നേർന്നു, ജില്ലാ ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി സി. ടി ഇൽയാസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു
ഫോട്ടോ ക്യാപ്ഷൻ : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഫെൻസിങിൽ വെള്ളി മെഡൽ നേടിയ ഐശ്വര്യ ജി നായർക്ക് ജില്ലാ ഫെൻസിങ് അസോസിയേഷൻ പ്രസിഡന്റ് കെ. പി. യു അലി ഉപഹാരം നൽകുന്നു.