Peruvayal News

Peruvayal News

പാഠ്യപദ്ധതി പരിഷ്കരണം:ഹിമായത്തിൽ ജനകീയ ചർച്ചാ വേദി സംഘടിപ്പിച്ചു

പാഠ്യപദ്ധതി പരിഷ്കരണം:
ഹിമായത്തിൽ ജനകീയ ചർച്ചാ വേദി സംഘടിപ്പിച്ചു

കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുകൊണ്ട് ജനകീയ ചർച്ചക്ക് വേദിയൊരുങ്ങി.ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ മുഴുവൻ രക്ഷിതാക്കളും, പിടിഎ അംഗങ്ങളും ജനകീയ ചർച്ചയിൽ പങ്കെടുത്തു.
പിടിഎ പ്രസിഡണ്ട് പി എൻ വലീതിന്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകൻ വി കെ ഫൈസൽ സ്വാഗതവും, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി കെ അബ്ദുൽസലാം, അബ്ദുൽ ഖാദർ കക്കാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, ടി കെ ഫൈസൽ, എസ് സർഷാർ അലി, ശുഭ, ബിന്ദു, ഫജീന, നഫ്സിക്ക്, റിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


ഫോട്ടോ ക്യാപ്ഷൻ:
ഹിമായത്തിലെ
പാഠ്യ പദ്ധതി പരിഷ്കരണം ജനകീയ ചർച്ചാ വേദി പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Don't Miss
© all rights reserved and made with by pkv24live