ഫുട്ബോൾ ലഹരിയിൽ
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ.
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ
ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിൽ നാടോടുമ്പോൾ ഹിമായത്തിലെ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, ഫാൻസുകാർക്കും തങ്ങളുടെ കരുത്തറിയിക്കണമെന്ന ആഗ്രഹം അധ്യാപകരും കുട്ടികളും കൂടി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഗോളടിച്ച് ലോകകപ്പിനെ വരവേറ്റ് ആഗ്രഹം സഫലമാക്കി.
കുട്ടികൾ തങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളുടെ ജേഴ്സിയണിഞ്ഞ് സ്കൂൾ ഗ്രൗണ്ടിലും പിന്നീട് കോഴിക്കോട് ബീച്ച് അങ്ങാടിയിലൂടെ റാലി നടത്തി. കാൽപന്തുകളിയോടുള്ള കുട്ടികളുടെ ആവേശത്തോടൊപ്പം അധ്യാപകരും ചേർന്നപ്പോൾ ഫുട്ബാൾ ലഹരി ഹിമായത്തിലെ കുട്ടികൾക്ക് വേറിട്ട അനുഭവമായി.
മുൻ ദേശീയ ഫുട്ബോൾ താരം സാഹിദ് ബിൻ വലീത് വിളംബരജാതക്ക് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
കായികാധ്യാപകനായ സിടി ഇല്യാസ് സ്വാഗതവും,
പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ അധ്യക്ഷതയും നിർവഹിച്ചു.