വാഴക്കാട് മണ്ഡലം കോൺഗ്രസ് സമ്പൂർണ്ണ സമ്മേളനത്തിന് പതാക ഉയർത്തി തുടക്കമായി
വാഴക്കാട് മണ്ഡലം കോൺഗ്രസ് സമ്പൂർണ്ണ സമ്മേളനത്തിന് എം പി അബ്ദുള്ള സാഹിബ് നഗറിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജൈസൽ എളമരം പതാക ഉയർത്തി തുടക്കം കുറിച്ചു
കോൺഗ്രസ് മണ്ഡലം സമ്പൂർണ്ണ സമ്മേളനത്തിന് ഭാഗമായി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ ഹമീദ് ഊർക്കടവ് , പി രവീന്ദ്രനാഥ് , സി കെ കമ്മു , സുൽഫി മപ്രം എന്നിവർ നയിച്ച കൊടിമരം - പതാക - ഛായചിത്ര - സ്മൃതി യാത്രകളും മണ്ഡലം ട്രഷറർ എം മുഹമ്മദ് ബഷീർ നയിച്ച ഛായചിത്ര ജാഥകളും സമ്മേളന നഗറിൽ സമാപിച്ചു
മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് നേതൃത്വം നൽകിയ മൺമറഞ്ഞ നേതാക്കളുടെ വസതികളിൽ നിന്നു തുടക്കം കുറിച്ചും, വസതികൾ സന്ദർശിച്ചും, നടത്തിയ യാത്രകൾ സമ്മേളനഗരിയായ വെട്ടത്തൂരിൽ എംപി അബ്ദുള്ള സാഹിബിനഗറിൽ സമാപിക്കുകയും, സമ്മേളന നഗരിയിൽ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കം കുറിക്കുകയും ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സക്കറിയ, കെ എം എ റഹ്മാൻ, സി എം എ റഹ്മാൻ,എം മാധവൻ, പി കെ മുരളീധരൻ, സി കെ മുഹമ്മദ് കുട്ടി ചെറുപാറ മുഹമ്മദ്, സമ്മേളന കോർഡിനേറ്റർ സി എ കരീം, വാർഡ് പ്രസിഡണ്ട് സി മുഹമ്മദ് കുഞ്ഞി, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ് - ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്മാർ, പോഷക സംഘടന മണ്ഡലം അധ്യക്ഷന്മാർ, ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു