Peruvayal News

Peruvayal News

പന്നൂർ ഹയർ സെക്കൻഡറിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബിന് ഭരണാനുമതി.



പന്നൂർ ഹയർ സെക്കൻഡറിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബിന് ഭരണാനുമതി.

കൊടുവള്ളി:  പന്നൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻ്റ് ലാബിന് ഭരണാനുമതി ലഭിച്ചു എന്ന് ഡോ. എം. കെ. മുനീർ എം.എൽ.എ അറിയ്ച്ചു. വിദ്യാഭ്യാസ മേഖലയിൽ വളരെയധികം പരീക്ഷണങ്ങൾ നടന്നുവരുന്ന മേഖലയാണ് നിർമ്മിത ബുദ്ധി. ഹൈസ്കൂൾ തലം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് എ.ഐ. ലാബിൽ പരീക്ഷണ പഠനങ്ങൾ ആരംഭിക്കാൻ സാധിക്കും. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും ഇന്ന് ആഗോളതലത്തിൽ വളരെയധികം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് .കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവൺമെൻറ് തലത്തിൽ ഇത്തരത്തിൽ ഒരു ലാബ് സജ്ജമാവുന്നത്. ലാബിൽ വിവിധ ഘട്ടങ്ങളിലായി ഓട്ടോമാറ്റഡ് റീസണിങ്, നോളജ് റെപ്രസന്റേഷൻ ആൻഡ് റീസണിങ്,  ഓട്ടോമാറ്റഡ് പ്ലാനിങ് ആൻഡ് ഷെഡ്യൂളിംഗ്,  മെഷീൻ ലേർണിംഗ്,  നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗ്, മെഷീൻ പെർപെഷൻ എന്നീ പഠന സാധ്യതയും തുടങ്ങുന്നതാണ്. നിയോജകമണ്ഡലത്തിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി കൊടുവള്ളിയിലും ലാബ് തുടങ്ങുന്നത് പരിഗണനയിലാണ്. ഒഴിവ് ദിനങ്ങളിൽ മണ്ഡലത്തിലെ  മറ്റു സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന രീതിയിലാണ് ലാബ് ക്രമീകരിക്കുന്നത്.  മണ്ഡലത്തിൽ നടപ്പാക്കുന്ന ഉന്നതി - ജനകീയ വിജ്ഞാനം മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കും നിർമ്മിതി ബുദ്ധി പഠനം സാധ്യമാക്കും.
Don't Miss
© all rights reserved and made with by pkv24live