സംസ്ഥാന പ്രവർത്തി പരിചയമേളയിൽ അംഗീകാരം നേടി വാഴക്കാട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അഡോണിയ.പി
എറണാകുളം തേവര സ്കൂളിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടി വാഴക്കാട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി അഡോണിയ.പി സ്കൂളിന് അഭിമാനമായി . ഡോൾ മെയ്ക്കിങ്ങ് വിഭാഗത്തിലാണ് അഡോണിയ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയെടുത്തത്. മഞ്ചേരിയിൽ വെച്ച് നടന്ന ജില്ലാ പ്രവർത്തി പരിചയമേളയിൽ രണ്ടാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിലേക്ക് അഡോണിയ തിരഞ്ഞെടുക്കപ്പെട്ടത്. വാഴക്കാട് ഹൈസ്കൂൾ അധ്യാപിക അനില കുമാരി ടീച്ചറുടേയും ജി.വി.എച്ച്.എസ്. കിണാശ്ശേരി അധ്യാപകനായ ഗിരീഷ് എം പിയുടേയും മകളാണ് ഈ കൊച്ചു മിടുക്കി.