അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, സർക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തി. ധർണ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അന്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടരി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. എൻ.പി.ഹംസ മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, ടി.ടി. മൊയ്തീൻ കോയ , ഇ.സി. ബഷീർ മാസ്റ്റർ, എൻ.പി. ഹമീദ് മാസ്റ്റർ, പി.ടി.എ.റഹിമാൻ, മുംതാസ് ഹമീദ്, എം.കെ. നദീറ, സി.ബി.ശ്രീധരൻ , റഊഫ് മലയമ്മ എന്നിവർ സംഗിച്ചു.