Peruvayal News

Peruvayal News

രാമനാട്ടുകരയിൽ മിഴി തുറക്കാതെ ബൈപ്പാസിലെ വിളക്കുകൾ:റീത്ത് വെച്ച് പ്രതിഷേധിച്ച് റെയിസ്

രാമനാട്ടുകരയിൽ മിഴി തുറക്കാതെ  ബൈപ്പാസിലെ വിളക്കുകൾ:
റീത്ത് വെച്ച് പ്രതിഷേധിച്ച് റെയിസ്

രാമനാട്ടുകര: 
ലക്ഷങ്ങൾ മുടക്കി വെളിച്ചമേകാൻ നിർമ്മിച്ച രാമനാട്ടുകര ബൈപ്പാസ് മേൽപ്പാലത്തിൻ്റെ പ്രവേശന കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പൂർണ്ണമായും, പാലത്തിന്റെ ഇരു ഭാഗങ്ങളിലായി സ്ഥാപിച്ച കാൽവിളക്കുകൾ ഭാഗികമായും കണ്ണടച്ചതിൽ പ്രതിഷേധിച്ച് റെസിഡൻ്റ്സ് അസോസിയേഷൻ ഏകോപന സമിതി ( റെയ്സ്) രാമനാട്ടുകര മുൻസിപ്പൽ കമ്മിറ്റി ഹൈമാസ്റ്റ് വിളക്ക് തൂണിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. 
ഒരു വർഷത്തോളമായി ഇരുൾ മൂടിയിരിക്കുന്ന ഈ പ്രദേശത്ത് പുതിയ പാലം നിർമ്മാണത്തിനു വേണ്ടി മുഴുവൻ മറച്ചുകെട്ടിയ അവസ്ഥകൂടി ആയതോടെ പാലത്തിൻ്റെ ചുവട്ടിൽ ഇരുളിൻ മറവിൽ മദ്യ-മയക്ക് മരുന്ന് മാഫിയകളുടെ അതിപ്രസരവും അതിക്രമങ്ങളും പതിവായൂരിക്കുന്നു.ഇടക്കിടെ നടക്കുന്ന അടിപിടികളും പിടിച്ചുപറികളും  പാലത്തിന് താഴെ ഇരു ഭാഗങ്ങളിലേയും സർവ്വീസ് റോഡിൽ സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.
വ്യാഴാഴ്ച രാത്രി നിസരി ജംങ്ഷനിൽ മേൽപ്പാലത്തിനടുത്ത് സ്കൂട്ടർ ലോറിക്കിടയിൽ പെട്ട് മാവൂർ സ്വദേശി മരണപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രി മദ്യപൻമാരായ കൊല്ലൻകോട് സ്വദേശികളായ ഡ്രൈവർമാർ തമ്മിൽ വഴക്കിടുകയും കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇത്തരം അപകടങ്ങൾക്കും  അക്രമങ്ങൾക്കും കാരണമാവുന്നത്  പ്രദേശത്തെ കൂരിരുട്ടാണ്. പ്രവർത്തന രഹിതമായ ഹൈമാസ്റ്റ്  വിളക്കുകളും പാലത്തിനു മുകളിലെ കാൽവിളക്കുകളും സ്ഥിരമായി പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ ആവശ്യപ്പെട്ട് റെയ്സ് പ്രതിനിധികൾ നഗരസഭാധ്യക്ഷ ബുഷറ റഫീഖിനും, കെ.എസ് ഇ.ബി ഓഫീസിലും പരാതിയും നൽകി. കെ. സി രവീന്ദ്രനാഥ് , പറമ്പൻ ബഷീർ, സച്ചിദാനന്ദൻ എള്ളാത്ത്, 
സുലൈഖ, ഹരിദാസ മേനോൻ, പാച്ചിരി സൈയ്തലവി, സിദ്ധീഖ് വൈദ്യരങ്ങാടി,
പറമ്പൻ ബാപ്പുട്ടി,, ഫിറോസ്  എന്നിവർ നേതൃത്യം നൽകി
Don't Miss
© all rights reserved and made with by pkv24live