സിറ്റി സബ്ജില്ല ടെന്നിസ് ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗം ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളും ജൂനിയർ വിഭാഗം കിണാശ്ശേരി ഗവൺമെൻറ് എച്ച് എസ് എസും ജേതാക്കൾ
കോഴിക്കോട് :
കോസ്മോ പോളിട്ടൽ ക്ലബ്ബിൽ വച്ച് നടന്ന സിറ്റി സബ്ജില്ലാ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളും ജൂനിയർ വിഭാഗം ഗവൺമെൻറ് എച്ച്എസ്എസ് കിണാശ്ശേരിയും ജേതാക്കളായി. സീനിയർ വിഭാഗം രണ്ടാം സ്ഥാനം രാമകൃഷ്ണ മിഷൻ സ്കൂളും ജൂനിയർ വിഭാഗം രണ്ടാം സ്ഥാനം ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ സി ടി ഇല്ല്യാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ സമ്മാനദാനം നിർവഹിച്ചു. പി.ദനീഷ് എസ് പി അമീൻ റിഫാദ് റാഫി എൻ ഉനൈസ് എന്നിവർ ആശംസകൾ നേർന്നു . ഫിറോസ് തേ രത്ത് സ്വാഗതവും അഹമ്മദ് ഫസഹ് എം നന്ദിയും പറഞ്ഞു
ഫോട്ടോ ക്യാപ്ഷൻ:
കോഴിക്കോട് സിറ്റി സബ്ജില്ല ടെന്നീസ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക്