പുതിയ ബാച്ചിന് സ്വീകരണം നൽകി
കട്ടാങ്ങൽ:
കളൻതോട് കെ എം സി ടി കോളേജ് ഓഫ് ആർക്കിടെക്ചർ കോളേജിൽ പുതിയ 2022 ബാച്ച് ആർക്കിറ്റെക്ച്ചർ വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്തിന്റെ ഭാഗമായി ഇനാഗ്വറൽ സെറിമണി നടത്തി. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ ചെയർമാൻ ഡോ: കെ. മൊയ്‌തു അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ കെ. കെ. മുഹമ്മദ് ( മുൻ റീജിയണൽ ഡയറക്ടർ , ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യ ) പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ കെ. കെ. ബാബു (മുൻ പ്രൊഫസർ ജി ഇ സി തൃശൂർ ) മുഖ്യതിഥിയായി.