കാർബൺ ഫൂട്പ്രിന്റ് വർധിപ്പിക്കലല്ല വികസനം - ജോൺ പെരുവന്തനം
സാമ്പത്തിക ഭരണത്തിൽ നിന്നും പാരിസ്ഥിതിക ഭരണത്തിലേക്ക് മാറണമെന്നും കാർബൺ കാലടിപ്പാടുകൾ വർധിപ്പിക്കുന്ന ജീവിതരീതി ഉപേക്ഷിക്കണമെന്നും ഗ്രീൻ കേരള മൂവ്മെന്റ് സ്ഥാപകൻ ജോൺ പെരുവന്തനം.കോഴിക്കോട് ഫറൂഖ് കോളേജ് എൻ എസ് എസ് യൂണിറ്റ് തിങ്കളാഴ്ച സംഘടിപ്പിച്ച കാലാവസ്ഥ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടൽ മൂലമുള്ള ധ്രുതഗതിയിലുള്ള കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം സെമിനാർ മുന്നോട്ടുവെച്ചു. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങളെ പറ്റിയുള്ള ബോധവൽക്കരണത്തിന് വിദ്യാർത്ഥികളും യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്ന്
പരിസ്ഥിതിപ്രവർത്തകരായ കെ സഹദേവൻ, ഗങ്കോത്രി ചന്ദ എന്നിവർ അഭിപ്രായപ്പെട്ടു..
പ്രോഗ്രാം ഓഫീസർമാരായ ഡോ. റഫീഖ് പി, ടി മൻസൂറലി