പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റുകൾ സൗത്ത് ബീച്ച് ശുചീകരണം നടത്തി.
കോഴിക്കോട്:
കേന്ദ്രസർക്കാറിന്റെയും ഐക്യരാഷ്ട്ര സഭയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ 30 കേരള ബറ്റാലിയൻ എൻ സി സി കേഡറ്റുകൾ കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരണം നടത്തി.എൻസിസി കോഡിനേറ്റർ ജദീർ പുനീത് സാഗർ അഭിയാൻ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി ചൊല്ലിക്കൊടുത്തു.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദിൻ്റെ അധ്യക്ഷതയിൽ
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.