ലഹരി വിരുദ്ധ ബോധവൽക്കരണം- വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു.
കോഴിക്കോട്:
കെ.എൻ.എം, ഐ.എസ്.എം ഈലാഫ്, ഐ.എം.ബി കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ വാഹന പ്രചരണ യാത്ര സംഘടിപ്പിച്ചു. പാളയത്ത് സംഘടിപ്പിച്ച യോഗം പാളയം പള്ളി ഇമാമും കെ.എൻ.എം ഉപാദ്ധ്യക്ഷനുമായ ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ യാത്ര കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ഫ്ലാഗ് ഓഫ് ചെയ്തു. എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീസ് ഓഫീസർ ജയപ്രസാദ് ഉദ്ബോധന പ്രഭാഷണം നടത്തി.
അഹ്മദ് നിസാർ ഒളവണ്ണ, ഷജീർ ഖാൻ കല്ലായി, ഷെഫീഖ് കോവൂർ, നിസാർ ഒളവണ്ണ, റഊഫ് പുത്തൂർ,
മുജീബ് പൊറ്റമ്മൽ , ഡോ.മുഹ്സിൻ , ഡോ. ഹംസ തയ്യിൽ, സൈദ് മുഹമ്മദ് കുരുവട്ടൂർ , ജുനൈദ് സലഫി, ഹമീദ് മാങ്കാവ് എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി