വൺ മില്യൻ ഗോൾ കാമ്പയിൻ 2022 ഭാഗമായി കോഴിക്കോട് ജില്ലയിലെ എഴുപത്തിരണ്ട് സെന്ററുകളിലേക്കുള്ള ഫുട്ബോൾ വിതരണ ഉദ്ഘാടനം
വൺ മില്യൻ ഗോൾ കാമ്പയിൻ 2022 ഭാഗമായി കോഴിക്കോട് ജില്ലയിൽ 72 സെന്ററുകളിൽ ആരംഭിക്കുന്ന ഫുട്ബോൾ പരിശിലനത്തിന്റെ ഭാഗമായി സെന്ററുകൾക്കുള്ള ഫുട്ബോൾ വിതരണം എം.എൽ എ തോട്ടത്തിൽ രവീന്ദ്രൻ ക്രസന്റ് ഫുട്ബോൾ അക്കാദമി കോച്ച് ഫായിസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ അദ്ധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സുലൈമാൻ എസ് സ്വാഗതവും ഇ. കോയ മാസ്റ്റർ നന്ദിയും പറഞ്ഞു. സി.കെ.ജയചന്ദൻ ,പി.ടി. അഗസ്റ്റിൻ, സജേഷ് , ടി.എം. അബദുറഹിമാൻ , സി. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.