കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറവളപ്പില്‍ പീടിക റോഡ് നവീകരണത്തിന് 4 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ആക്കോളി പൂനൂര്‍ പുഴ റോഡില്‍ നിന്ന് ആരംഭിച്ച് മേത്തല്‍ വടക്കയില്‍ അംഗനവാടി, കണ്ണോറ അമ്പലം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായ ഈ റോഡ് പ്രവൃത്തി ടെണ്ടര്‍ ചെയ്ത് ഉടനെ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ പറഞ്ഞു.