മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു
മാവൂർ :
SSF മാവൂർ സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ സൗത്ത് അരയങ്കോടിൽ നടന്നു. ഫയാസ് സഅദിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിംജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ നേച്ചായിൽ മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഡിവിഷൻ പ്രസിഡന്റ് അജ്സൽ സഖാഫി, മാവൂർ സർക്കിൾ സെക്രട്ടറി അബ്ദുള്ള മാസ്റ്റർ പാറമ്മൽ, ശുഹൈബ് സഖാഫി പെരുവയൽ സംസാരിച്ചു.
2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . കൗൺസിൽ നടപടികള്‍ സയ്യിദ് നസീബ് സഖാഫി നിയന്ത്രിച്ചു. 2022-24 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി ഫയാസ് സഅദി കുതിരാടം, ജനറൽ സെക്രട്ടറിയായി ശഹീദ് സൽമാൻ ഹാഷിമി താത്തൂർ പൊയിൽ, ഫിനാൻസ് സെക്രട്ടറിയായി സഹൽ കൽപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു. സെക്ടറിലെ 8 യൂണിറ്റുകളുടെയും കൗൺസിലുകൾ പൂർത്തീകരിച്ച ശേഷം നടന്ന സെക്ടർ കൗൺസിലിൽ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് പങ്കെടുത്തത്. അജ്മൽ താത്തൂർ പൊയിൽ സ്വാഗതവും ശഹീദ് സൽമാൻ ഹാഷിമി നന്ദിയും പറഞ്ഞു .