Peruvayal News

Peruvayal News

കാലത്തേയും കാര്യങ്ങളേയും തൊട്ടറിയുന്ന വിധം ജനമനസ്സുകളുടെ പ്രതീക്ഷയായി മാറണം കോൺഗ്രസ് : കെ. സുധാകരൻ

കാലത്തേയും കാര്യങ്ങളേയും തൊട്ടറിയുന്ന വിധം  ജനമനസ്സുകളുടെ പ്രതീക്ഷയായി മാറണം കോൺഗ്രസ് : 
കെ. സുധാകരൻ 

എടവണ്ണപ്പാറ: 
സാധാരണക്കാരൻ്റെ പരാധീനതകളിലും പ്രയാസങ്ങളിലും സഹമനസ്സോടെ ഇടപെടാനും അവരുടെ ദൈന്യതകൾക്ക് പരിഹാരമേകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകാനുമാകുന്ന കെട്ടുറപ്പോടെ ജനമനസ്സുകളുടെ പ്രതീക്ഷയായി മാറാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനാവണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. പ്രാദേശിക സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ആശാ കേന്ദ്രമായി പാർട്ടി ഓഫീസുകൾ മാറുന്നതിലൂടെ രാഷ്ട്രീയ പ്രവർത്തനം മാനുഷിക നൻമയുടെ പ്രയോഗവത്ക്കരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഴക്കാട് മണ്ഡലം കോൺഗ്രസ് സമ്പൂർണ്ണ സമ്മേളനത്തിൻ്റെ  സമാപന സമ്മേളനം വെട്ടത്തൂരിൽ എം.പി. അബ്ദുല്ല സാഹിബ് സ്മാരക നഗറിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈയിടെ അന്തരിച്ച കെ. വേദവ്യാസൻ കേരള രാഷ്ട്രീയത്തിലെ യുവനിരകളെ രാഷ്ട്രീയമായി വാർത്തെടുക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച നിസ്വാർത്ഥ സേവകനും തൻ്റെ സഹപ്രവർത്തകനുമായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

ജില്ല കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് വി.എസ് ജോയ് , കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, KPCC മുൻ ജനറൽ സെക്രട്ടറി വി.എ.കരീം, KPCC മെമ്പർ വി. ബാബുരാജ് ആശംസകൾ അർപ്പിച്ചു 

ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി പി. ഇഫ്തിക്കറുദ്ധീൻ മുഖ്യ പ്രസംഗം നടത്തി ,മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.എ.കരീം സ്മാരാണാഞ്ജലിയും , മുൻ പ്രസിഡണ്ട് പി.കെ.മുരളീധരൻ റിപ്പോർട്ടും അവതരിപ്പിച്ചു

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി. ആലിഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ, ജില്ല കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി കെ.എം എ റഹ്മാൻ, അരീക്കോട് ബ്ലോക്ക് പഞ്ചായത്തംഗം അസ്ലം മാസ്റ്റർ,  വാർഡ് പ്രസിഡണ്ട് സി. മുഹമ്മദ് കുഞ്ഞി ഗ്ലോബൽ OICC വാഴക്കാട് വൈസ് പ്രസിഡണ്ട് ഷമീർ പുളിക്കത്തൊടി, മണ്ഡലം ജനറൽ സെക്രട്ടറി ഷംസുമപ്രം എന്നിവർ സംസാരിച്ചു

മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശ്രീദാസ് വെട്ടത്തൂർ സ്വാഗതവും, ട്രഷറർ എം മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live