Peruvayal News

Peruvayal News

കൊടുവള്ളി ഉപജില്ല സ്കൂൾ കായികമേള - മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഓവറോൾ ജേതാക്കൾ

കൊടുവള്ളി ഉപജില്ല സ്കൂൾ കായികമേള - മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഓവറോൾ ജേതാക്കൾ

 നരിക്കുനി : 
മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കായികമേളയിൽ യു.പി വിഭാഗത്തിൽ 27 പോയിന്റ് കരസ്ഥമാക്കി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ജേതാക്കളായി. ഉപ ജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളെ പിറകിലാക്കിയാണ് ഹസനിയ സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.കലോത്സവ ഓവറോൾ കിരീടത്തിന് പിന്നാലെയാണ് കായികമേളയിലും സ്കൂൾ ഈ നേട്ടം കൈവരിച്ചത്. മടവൂർ പഞ്ചായത്തിന്റെ  അഭിമാനമുയർത്തിയ ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ അധികൃതരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ,വിവിധ ജനപ്രതിനിധികൾ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ,പിടിഎ ,എം.പി .ടി .എ കമ്മിറ്റി ,എസ്.എസ്.ജി, പ്രാദേശിക ക്ലബ്ബ് കൂട്ടായ്മകൾ തുടങ്ങിയവർ അഭിനന്ദിച്ചു.



Don't Miss
© all rights reserved and made with by pkv24live