പ്രൊഫ:കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ അനുശോചിച്ചു
കട്ടാങ്ങൽ:
എം.ഇ.എസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായിരിക്കെ നിര്യാതനായ പ്രമുഖ എഴുത്തുകാരനും വാഗ്മിയും ചരിത്ര അധ്യാപകനുമായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദിൻ്റെ വേർപാടിൽ കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂൾ അനുശോചന യോഗം സംഘടിപ്പിച്ചു.
സ്കൂൾ എ വി ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ
പ്രിൻസിപ്പാൾ രമേഷ് കുമാർ സി എസ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കേശവൻ. പി , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റിഷാദ് ഹമീദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
(പൊന്നാനി എം.ഇ.എസ്. കോളേജിലെ ചരിത്രവിഭാഗം റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രി ഒൻപതരയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു നിര്യാതനായിരുന്നത്.)
പൊന്നാനി നഗരസഭ മുൻ സ്ഥിരംസമിതി അംഗം, എം.ഇ.എസ്. എയ്ഡഡ് കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, എം.ഇ.എസ്. മുൻ ജില്ലാസെക്രട്ടറി, സംസ്ഥാന ട്രഷറർ, മൊയ്തു മൗലവി, കൃഷ്ണപ്പണിക്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, പി.സി.ഡബ്ല്യു.എഫ്. രക്ഷാധികാരി എന്നീ നിലകളിലും സേവനം ചെയ്ത അദ്ദേഹത്തിൻ്റെ നിര്യാണം തീരാനഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.