എൻസിസി കേഡറ്റുകൾ കോഴിക്കോട് ജില്ലാ ജയിൽ സന്ദർശനം നടത്തി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി കേഡറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ജയിൽ സന്ദർശനം നടത്തി. കേരളത്തിലെ വിവിധ ജയിലുകളെ കുറിച്ച് അറിയുന്നതിനും അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും വിദ്യാർഥികൾക്ക് സാധിച്ചു.
വിവിധ കുറ്റകൃത്യങ്ങൾ ചെയ്തുകൊണ്ട് ജയിലിൽ അകപ്പെട്ടവർക്ക് വിവിധതരത്തിലുള്ള പരിശീലനം നൽകിക്കൊണ്ട് നല്ല പൗരന്മാരായി വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടാനും സാധിച്ചു.
യുവതലമുറയിലെ യുവത്വങ്ങളാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരിക്കും മദ്യത്തിനും അടിമപ്പെട്ടു കൊണ്ട് കുറ്റകൃത്യങ്ങളിൽ അകപ്പെട്ടുകൊണ്ട് ജയിലിൽ കഴിയുന്നത്.
അസിസ്റ്റൻറ് ജയിൽ സൂപ്രണ്ട് സുരേഷ് വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്ത് സംസാരിച്ചു.