Peruvayal News

Peruvayal News

വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം മലപ്പുറം മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സഫറുള്ള ഉദ്ഘാടനം നിർവഹിച്ചു.

വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ കരിയർ ഗൈഡൻസ് & പ്ലേസ്മെന്റ് സെൽ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാം ഉദ്ഘാടന കർമ്മം മലപ്പുറം മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി സഫറുള്ള നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ഐ പി അബ്ദുസ്സലാം , മുഹമ്മദ് ഇർഷാദ് വി പി, ജുനൈസ് ടി പി, ഡോ. മൊയ്തീൻകുട്ടി മഠത്തിൽ എന്നിവർ സംസാരിച്ചു.
കരിയർ മേഖലയിലെ നൂതന മാറ്റങ്ങളെ തിരിച്ചറിഞ്ഞ് വിദ്യാർഥികൾ വ്യത്യസ്ത കോഴ്സ്, പ്രോഗ്രാമുകളിലൂടെ കഴിവുകൾ വളർത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
Don't Miss
© all rights reserved and made with by pkv24live