ഫറോക്ക് ഉപജില്ല
കായികമേള: ചാലിയം യു.എച്.എച് എസ് ജേതാക്കൾ
ഫറോക്ക്:
രണ്ടു ദിവസമായി കോഴിക്കോട്
മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഫറോക്ക് ഉപജില്ല കായിക മേള സമാപിച്ചു. 30 സ്വർണ്ണവും 29 വെള്ളിയും 19 മെങ്കലവുമടക്കം 280 പോയന്റ് നേടിയ യു.എച്.എസ്.എസ് ചാലിയം ഓവറോൾ കിരീടം ചൂടി. 189 പോയിന്റ് നേടിയ ഫാറൂഖ് എച്.എസ്.എസ് ഫാറൂഖ് കോളേജ്, 128 പോയിന്റ് നേടിയ സേവാമന്ദിർ
എച്.എസ്.എസ് രാമനാട്ടുകര, 101 പോയിന്റ് നേടിയ ജി.ജി.വി.എച്.എസ്.എസ് ഫറോക്ക് എന്നിവരാണ് തൊട്ടുപിന്നിൽ.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 80 പോയിന്റ് നേടി യു.എച്.എസ്.എസ് ചാലിയം ഒന്നാമതെത്തി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 50 പോയിന്റ് നേടിയ സേവാമന്ദിർ എച്.എസ് എസ് ആണ് ചാമ്പ്യന്മാർ. ജൂനിയർ ആൺകുട്ടികളിൽ 60 പോയിന്റുമായി ഫാറൂഖ് എച്.എസ്.എസ് ഫാറൂഖ് കോളേജ് ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളിൽ 50 പോയിന്റ് നേടിയ യു.എച്.എസ്.എസ് ചാലിയം ജേതാക്കളായി. സബ് ജൂനിയർ ആൺകുട്ടികളിൽ 27 പോയിന്റുമായി ജി.ജി.വി.എച്.എസ്.എസ് ഫറോക്ക് ജേതാക്കളായി. സബ് ജൂനിയർ പെൺകുട്ടികളിൽ 21 പോയിന്റ് നേടി സി.എം.എച്.എസ് മണ്ണൂർ കിരീടം ചൂടി. കിഡീസ് ആൺകുട്ടികളിൽ 18 പോയിന്റ് നേടി ജി.വി.എച്.എസ്.എസ് ചെറുവണ്ണൂർ ചാമ്പ്യന്മാരായി. കിഡീസ് പെൺകുട്ടികളിൽ 14 പോയിന്റ് നേടി നല്ലൂർ ഈസ്റ്റ് യു.പി.എസ് പെരുമുഖം ജേതാക്കളായി.
ജാസിർ ഹുസൈൻ ടി.കെ (സീനിയർ ബോയ്സ്), അനുഷ്ക.പി (സീനിയർ ഗേൾസ്), മസ്താനി.കെ.വി (ജൂനിയർ ബോയ്സ്) ദിയ.കെ.കെ (ജൂനിയർ ഗേൾസ്), മുഹമ്മദ് ഷാഹിൽ പി ( സബ്ജൂനിയർ ബോയ്സ്) ശ്രീജി.പി (സബ് ജൂനിയർ ഗേൾസ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.ടി.കുഞ്ഞിമൊയ്തീൻ കുട്ടി, എച്.എം. ഫോറം കൺവീനർ കെ.എം.മുഹമ്മദ് കുട്ടി, ഭാരവാഹികളായ കൃഷ്ണകുമാർ കെ, പവിത്രൻ എം സബ്ജില്ലാ സ്പോർട് ആന്റ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി എം. പ്രജീഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. പി.ടി. അബ്ദുൽ അസീസ്, വി.പി. ജലീൽ, സി.എം. ജസീല, എ.എം അബ്ദുറഹ്മാൻ സംസാരിച്ചു. കെ.എം ഷബീർ അലി സ്വാഗതവും എൻ. വി ഷബീർ നന്ദിയും പറഞ്ഞു.