മുജാഹിദ് സമ്മേളനം പ്രചാരണോദ്ഘാടനം.
ആഴ്‌ച്ചവട്ടം:
ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ആഴ്ചവട്ടം ശാഖ പ്രചാരണോദ്ഘാടനം കെ.എൻ.എം ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ.സി മോയിൻകുട്ടി, സന്തോഷ്മാൻ, കെ.എം അബ്ദുൽമനാഫ്, വളപ്പിൽ അബ്ദുസ്സലാം, ഒ.അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.